Description
ദൈവത്തിന്റെ വിലയേറിയ ദാസനായ ശ്രീ ഇ പി വര്ഗീസ് അവർകളുടെ പൂർവകാല സ്മരണകൾ എന്ന പുസ്തകം വളരെ ഹൃദയ സ്പര്ശകമാണ്. ആവർത്തിച്ചാവർത്തിച്ചു വായിക്കുവാൻ പ്രേരണ തോന്നിക്കുന്ന നിലയിൽ ആണ് വിഷയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
എന്റെ ചെറു പ്രായത്തിൽ ഈ വലിയപ്പൻ (പിതാവിന്റെ ജേഷ്ഠ സഹോദരൻ), നിരന്തരമായി തന്റെ ഭവനത്തിൽ നടന്ന (നടത്തിയിരുന്ന) ബൈബിൾ ക്ലാസ്സുകളിൽ സംബന്ധിക്കുവാനും പ്രസംഗങ്ങൾ കേൾക്കുവാനും എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്ന് നന്ദിയോടെ ഓർക്കുന്നു .
ഈ പിതാമഹൻ ജനിച്ച അതേ ഭവനത്തിലാണ് ഈ എളിയവനും ജനിച്ചത്. കച്ചവടത്തോട് ചേർന്ന് സുവിശേഷ വേലയും, പരിപാലനവും എങ്ങിനെ നിവർത്തിക്കാനാകും എന്നതിന് ഈ ദൈവദാസൻ ഒരു മാതൃകയാണ്. ഒരു ബിസിനസ് ട്രിപ്പ് എങ്ങിനെ ഒരു ഗോസ്പൽ ട്രിപ്പ് ആക്കുവാൻ കഴിയുമെന്ന് അറിയുവാൻ ഈ പുസ്തകം വായിച്ചാൽ കഴിയും
തീയിൽ കുരുത്ത സഭയാണ് അങ്കമാലി സഭ. അവിടത്തെ ആദ്യ കാല വിശ്വാസികൾ കടന്നു പോയ പീഡനങ്ങളെക്കുറിച്ചു ഈ പുസ്തകത്തിൽ ധാരാളം പരമാർശിച്ചിട്ടുണ്ട്. ഈ പീഡനങ്ങളുടെ നടുവിലും ദൈവ വചനം ആഴമായി പഠിക്കുവാനും, പഠിപ്പിക്കുവാനും ഈ ദൈവദാസനു ദൈവം കൃപ നൽകിയിരുന്നു.
നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ. (എബ്രായർ .13.7) എന്ന ദൈവ വചനം വർഗീസ് വലിയപ്പനോടുള്ള ബന്ധത്തിൽ വളരെ അനുയോജ്യമാണ്.
യാതൊരു അതിശയോക്തിയും ഉപയോഗിക്കാതെ നർമ്മരസമാകുമാറു എഴുതിയിരിക്കുന്ന ഈ പുസ്തകം പുനഃ പ്രസിദ്ധീകരിക്കുന്നതിൽ GLS ‘നു (ജി എൽ എസിനു) വളരെ സന്തോഷം ഉണ്ട്
ഈ പുസ്തകത്തിന്റെ ഏതു വായനക്കാരനും ഒരു ആത്മീയ ഉത്തേജനം ലഭിക്കട്ടെ
സുവിശേഷ പ്രചാരണ ചുമതലയിലും (ശുശ്രുഷയിലും) സഭാ പരിപാലനത്തിലും ഒരു ഉന്മേഷം ഉളവാകുമാറാകട്ടേ എന്ന പ്രാർത്ഥനയോടെ ഈ പുസ്തകം ദൈവ ജന മുൻപാകെ സമർപ്പിച്ചു കൊളളുന്നു
Reviews
There are no reviews yet.